മനസ്സേ നിന്റെ
മനസ്സേ നിന്റെ മഴക്കൂടിൻ മണി കിളിവാതിൽ...നീ തുറക്കുമ്പോൾ
വെറുതേ എന്റെ നിഴൽത്തൂവൽ മെല്ലെ തഴുകാതെ നീ തഴുകുമ്പോൾ... തുള്ളിത്തുളുമ്പും കൊഞ്ചിക്കുണുങ്ങും എന്നിൽ ഇളവേൽക്കും ശലഭം...
മനസ്സേ നിന്റെ മഴക്കൂടിൻ മണി കിളിവാതിൽ...നീ തുറക്കുമ്പോൾ..
പുലർകാലം പൂമ്പുലർകാലം എന്നെ കാണാൻ ഇന്നെന്തേ വന്നെത്തി...
അറിയാതെ ഞാനറിയാതെ പൊന്നും പൂവും പൂച്ചെണ്ടും കൈ മാറി......
മിഴിവാർക്കും പനിനീരിൽ ഹിമരാഗം
ശ്രുതിയായി ഒരു സാന്ദ്രമന്ത്രണമായ്...
വരൂ.. വരൂ.. വരൂ.....
മനസ്സേ നിന്റെ മഴക്കൂടിൻ മണി കിളിവാതിൽ...നീ തുറക്കുമ്പോൾ..
പകൽ നീളും ഈ ശുഭകാലം മൂളിപ്പാട്ടായ് എൻ ചുണ്ടിൽ പൂത്താടും..
തിരയാതെ ഞാൻ തിരയാതെ വർണ്ണത്തേരിൽ സ്വപ്നങ്ങൾ ചേക്കേറും നിഴൽ വീഴും മിഴിയോരം മഷി തേയ്ക്കും അഴൽ മായ്ക്കാൻ ഒരു രാഗചന്ദനമായ്....
വരൂ... വരൂ... വരൂ....
(മനസ്സേനിന്റെ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manasse ninte
Additional Info
Year:
2001
ഗാനശാഖ: