ആകാശപൂപ്പാടം
ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..(ആകാശപ്പൂപ്പാടം....)
എരിവെയിൽ കുട മാറും മനസ്സിന്റെ തീരത്ത്
കരിയിലക്കിളി പാടും കനവിന്റെ ഓരത്തു
ആതിരാ രാപ്പെണ്ണിൻ വളകിലുക്കം...
അവൾ സ്വാന്തനമോതുന്ന വാക്കിൻ കിലുക്കം..
ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..
ഒരു മരുക്കാറ്റിൽ ചെറു തൂവൽ ചിറകേറി... പല നിഴൽക്കാടിന്റെ ഓരം താണ്ടി..
(ഒരു മരുക്കാറ്റിൽ....)
കനിവോലും കനി തേടി...
പറന്നു പറന്നു തളർന്നു നിൽക്കും
രാവേ...പോരൂ... പോരൂ...
വരവേൽക്കുന്നീ പനിനീർക്കൂട്ടിൽ
വിരുന്നുണ്ടു പാടാനായ്...
ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..
മുടിയഴിച്ചാടും മഴമുകിലിൻ പുറമേറി... തലയുലഞ്ഞാടുന്ന കടലും നീന്തി..
(മുടിയഴിച്ചാടും...)
മഴവില്ലിൻ തുഴ തേടി
പൊലിഞ്ഞു പൊലിഞ്ഞു മറഞ്ഞു നിൽക്കും......രാവേ...രാവേ...
കരം നീട്ടുമീ ഇളനീർപ്പാട്ടിൻ
തണുവായ് തലോടിടാൻ...
ആകാശപൂപ്പാടം.....