മഴവില്ലാൽ മകരസന്ധ്യ
മഴവില്ലാൽ മകരസന്ധ്യ മാലയിടുന്നു
മണിമേഘപ്പൂമാലകൾ മലർ ചൊരിയുന്നു
ചക്രവാള സീമയിൽ സന്ധ്യ തീർക്കും വേദിയിൽ
നക്ഷത്രക്കതിരുകളായാടിയെങ്കിൽ നാം ആടിയെങ്കിൽ (മഴവില്ലാൽ...)
ആകാശം പോലുമെനിക്കതിരുകളല്ലാ
അരികിലുണ്ടെങ്കിൽ നീയെന്നരികിലുണ്ടെങ്കിൽ
നരകം പോലും സ്വർഗ്ഗം ഏതു നാടും സ്വന്തം
ഹൃദയഗാന ഗന്ധർവൻ കൂടെയുണ്ടെങ്കിൽ(മഴവില്ലാൽ...)
ധൂമകേതു വന്നാലും ഭയമെനിക്കില്ല
അലിഞ്ഞു ചേരുമ്പോൾ നിന്നിൽ അലിഞ്ഞു ചേരുമ്പോൾ
ഉയരും പ്രേമവാനിൽ മോഹഗാനം പാടി
മധുരരാഗ വീണ മീട്ടാൻ മദനനുണ്ടെങ്കിൽ (മഴവില്ലാൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhavillaal Makarasandhya
Additional Info
ഗാനശാഖ: