അമാവാസിയിൽ ചന്ദ്രനെത്തേടും

അമാവാസിയിൽ ചന്ദ്രനെത്തേടും
അരക്കിറുക്കാ എന്റെ മുഴുക്കിറുക്കാ
പുസ്തകപ്പുഴുവായ് മാറാതെ
പഴയ ഫാദർ പറഞ്ഞതേറ്റു പാടാതെ (അമാവാസി...)

പാവം ദൈവം വാക്കുകളായ്
ഭഗവത് ഗീതയിലുറങ്ങുന്നു
ബൈബിളിൽ ഖുറാനിൽ ഉറങ്ങുന്നു
സ്വർണ്ണപ്പാളികൾ പാകിയ മാളിക
ചെകുത്താൻ ഭൂമിയിലുയർത്തുന്നു
സത്യ സുന്ദരി സന്ന്യാസിനിയായ്
നാടുകൾ തോറുമലയുന്നു
നന്മക്കീ  ലോകത്ത് വിലയെന്ത്
നമുക്ക് പോകാനെന്തുണ്ട് (അമാവാസി...)

കഷ്ടം കോവിൽ ചുവരുകൾ പോലും
കറൻസി തൻ വെളിച്ചത്തിൽ തിളങ്ങുന്നു
നാണയക്കിലുക്കത്തിൽ  കുലുങ്ങുന്നു
കസ്തൂരി തൻ മണമറിയാതെ
കഴുതകൾ കസ്തൂരി ചുമക്കുന്നു
ധർമ്മചിന്തകൾ നല്ല പടമായ്
ചിത്രക്കടകളിൽ തൂങ്ങുന്നു
നന്മക്കീ ലോകത്ത് വിലയെന്ത്
നമുക്ക് പോകാനെന്തുണ്ട് (അമാവാസി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amavasiyil chandrane thedum

Additional Info

അനുബന്ധവർത്തമാനം