മഞ്ഞണിഞ്ഞ മാമലകൾ
ഓ...ഓ..ഓ...
മഞ്ഞണിഞ്ഞ മാമലകൾ
തെന്നിവരും തേൻ പുഴകൾ പാടുന്നൂ
ഓ...ഓ...ഓ.. പാടുന്നു (2)
പൊന്നിലഞ്ഞി കാവുകളും പൊന്നാര്യൻ പാടങ്ങളും
പൊയ്കകൾ മലർവനികളും നിന്നാടുന്നൂ ഓ... (മഞ്ഞണിഞ്ഞ...)
ശാന്തി തൻ സങ്കീർത്തനങ്ങൾ മൂളുന്നു കാട്ടു മൈനകൾ
സുരലോക സൗന്ദര്യം കതിർ വീശുന്നു ഇന്നീ നാടിതിൽ
വളരുന്ന ശാന്തിയായ് പടരുന്ന കാന്തിയായ്
അഴകിന്റെ ഭാഗമായ് ഉണരുന്ന ഗ്രാമമേ
കാടുകൾ മേടുകൾ തോടുകൾ ഉള്ളൊരു നാടാണു
ഹൊയ്യാരെ ഹൊയ്യാ ഓ...ഓ (2) (മഞ്ഞണിഞ്ഞ...)
നാടിതിൻ സമ്പൽ സമൃദ്ധി പോറ്റുന്നു
പേരായ് സോദരർ
നാനാമതസ്ഥരൊന്നായ് വാഴുന്നു എങ്ങും മോദമായ്
നിറമെഴും ഐശ്വര്യം പുലരുന്ന വാസമേ
കലയുടെ നിലയമേ കഥകളി ദേശമേ
ഏലവും തേയിലേം ഗ്രാമ്പൂം വളരുന്ന നാടാണു
ഓ.. ഹൊയ്യാരെ ഹൊയ്യ ഓ...ഹൊയ്യാരെ ഹൊയ്യാ (മഞ്ഞണിഞ്ഞ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjaninja mamalakal
Additional Info
ഗാനശാഖ: