ഈ നീലരാവിൽ

ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ
പൂനുള്ളി നിന്മുന്നിൽ വന്നൂ
മണവാട്ടിയായ് നീ മലർമാല ചാർത്തി
തേൻ തൂകും മോഹങ്ങളായി
ചിരിമൂടിയൊളിവീശി നിന്നൂ

കാട്ടരുവിയെ പോലെ പാട്ടു പാടുകയായി
അന്നാദ്യം കാണുന്ന നേരം
സുന്ദരമൊരു സന്ധ്യയിലിളം ഡാലിയപ്പൂ പോലെ
ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തി തൻ കനവായി
നീ വന്ന രാവിൽ ഏകാന്തനാം ഞാൻ
പാടുവാൻ പിന്നെയും കൊതിച്ചുപോയ് മാലാഖേ

പ്രേമലഹരിയുമായി ഏകഹൃദയവുമായി
സാമോദം വാഴുന്നു നമ്മൾ
നിർവൃതിയൂടെ പൊൻ കതിരുകൾ വീശിടുമേയെന്നും
സ്വർഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകുന്ന സ്വപ്നമെ നമ്മൾ കാണും
നീ വന്നരാവിൽ ശോകാന്തനാം ഞാൻ
പാടുവാൻ പിന്നെയും കൊതിച്ചുപോയ് മാലാഖേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
ee neelaraavil