മയിലാഞ്ചി അണിയുന്ന മദനപ്പൂവേ
മയിലാഞ്ചി അണിയുന്ന മദനപ്പൂവേ - അന്റെ
മണിമാരൻ എഴുന്നെള്ളും സമയമായേ
അസർമുല്ല മലരുകൾ കവിളത്ത് വിരിഞ്ഞ്
അതു നുള്ളാൻ വരണൊണ്ട്
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)
ഉടൽ പൊതിയുന്ന് മണം കൊണ്ട്
ഉയിർ നിറയുന്നു മദം കൊണ്ട്
നാണത്തിൻ ചിറകുള്ള കിളിയേ
മണിയറ വാതിൽ മറപറ്റി
പതുങ്ങിടും അന്റെ അടുത്തെത്തി
കസവിൻ തട്ടം മാറ്റും മെല്ലെ
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)
ചിരിയുതിരുന്നു കിളിച്ചുണ്ടിൽ
കുളിരുതിരുന്നു ഇളംനെഞ്ചിൽ
ആരമ്പത്തേനിമ്പക്കനിയേ
തരിവളയിട്ട കരം മുത്തി
കിരുകിരെയുള്ളൈൽ ഹരം കൂട്ടി
പൂതികളെല്ലാം തീർക്കും പിന്നെ
ബദറുൾ മുനീറിൻ മൊഞ്ചുള്ള മാരൻ
(മയിലാഞ്ചി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mailanchi aniyunna
Additional Info
Year:
1983
ഗാനശാഖ: