മോഹിനി പ്രിയരൂപിണി

മോഹിനി പ്രിയരൂപിണി
ഒഴുകി വരൂ എന്നരികിൽ
നർത്തകിയായ് രതിരഞ്ജിനിയായ്
അലരുകൾ വിരിയിടും വഴിയിതിൽ
തൂമൃദുപദരജയിത മധുരിമ വിതറി വരൂ
മോഹിനി പ്രിയരൂപിണി

കാലിൽ ദർഭമുനയും
മിഴിയിൽ പുഷ്പശരവും
കാളിദാസന്റെ കല്പന പോലെ
ശകുന്തളയായി നീ നിൽപ്പൂ

ഓ.....
പനിനീരു പെയ്യും നിലാവിൽ
മുഹറ നിലാവിൽ
ഒമർഖയ്യാമിന്റെ കാമിനിപോൽ
ഒരുങ്ങി വാ മുന്തിരിച്ചാറിൽ
നീന്തി വാ - നീ നീന്തി വാ

ആ കന്നിപ്പെണ്ണിൻ പൂമേനി
അതിലീറൻ തുകിലൊന്നിറുകുന്നേ
കണ്ണേറൊന്നേറ്റാലപ്പം
നാണം വരുമല്ലോ - പെണ്ണിന്
നാണം വരുമല്ലോ
ആ കണ്ടോട്ടെ കൊണ്ടോട്ടെ
ഞാനാ ചേലൊന്ന്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohini priya roopini

Additional Info

Year: 
1983

അനുബന്ധവർത്തമാനം