മധുമൊഴി രാധേ

മധുമൊഴി രാധേ അരികെ...
മാധവൻ അണയുന്നു മെല്ലേ (2)
രാസലസോലസ യാമമിതാ മുന്നിൽ
കാതിലുയർന്നിതാ... കാൽചിലമ്പിൻ താളം
മുളംതണ്ടുമൂളും ശ്രുതിയിൽ നീയാണ്
മയിൽ പക്ഷിപോലെ നടനം..

ധീംതനന ധീംതനന ധിരനന
ധീംതനന ധീംതനന ധിരനന..
ധീംതനന ധീംതനന ധിരനന...
ധീംതനന.. ധീംതനന.. ധിരനന

വനം.. മനം.. വൃന്ദാവനം
തിലനിലാ മായും വരെ
ശ്രീമയ കേളീപദമായ്..
ചിലം ചിലം.. താളം തട്ടി..
കിലുങ്ങിടും നിൻ നൂപുരം
കാതരം ചൊല്ലുന്നതെന്തേ...
കസവു ഞൊറിയുമൊരു ലയലാവണ്യം
അനുപദം അനുപദം ഇതു നടനം
കരളിലുണരുമതിമധുരം നാദം..
ഹരിവര മുരളിക പൊഴിയുകയായ്
കൃതംഗ ജതിയിൽ.. മുഖരിതം
ഒഴുകിടുമതിനുടെ കനക തരംഗം
ധനാം ധീംതനന ധിമിത ധീംതനന
പുളകമെഴുതി യമുനയിനിയുംഒഴുകുകയായി

മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ..
രസരസോലസ യാമമിതാ.. മുന്നിൽ
കാതിലുയർന്നിതാ.. കാൽചിലമ്പിൻ താളം
മുളം തണ്ടുമൂളും ശ്രുതിയിൽ നീയാണ്...
മയിൽ പക്ഷി പോലെ നടനം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumozhi radhe

Additional Info

Year: 
2017

അനുബന്ധവർത്തമാനം