മൈലാഞ്ചി

കൊഞ്ചടി പെണ്ണേ..ഹോ പെണ്ണേ
അമ്പിളി തെല്ലേ..ഹോ പെണ്ണേ
മൊഞ്ചത്തി പെണ്ണേ
ഇന്നല്ലേ മംഗലം പൊന്നേ
പെണ്ണാളേ..കരിമിഴി മീനല്ലേ
മൊഴിയിൽ തേനല്ലേ
മണിയറ പൂമഞ്ചം എന്തോ മിണ്ടില്ലേ..
കുളിരണി രാവല്ലേ കുടമുല്ല പൂത്തില്ലേ…
പനിമതിപോലെ നീ.. ലംകിമറിഞ്ഞില്ലേ…
പോരടി പോരടി നീ…
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ…
നല്ല കട്ടുറുമ്പാകാം..
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ…

മിണ്ടാ പെൺപൂച്ചേ…
നിറ പാൽക്കുടം വേണ്ടേ…
കൺമഷി പൂശി.. കൈവള ചാർത്തി
മണിയറ പൂകാൻ
മൊഞ്ചത്തി പെണ്ണേ പെണ്ണേ
മൈലാഞ്ചി പെണ്ണേ.. ഹ.. പെണ്ണേ
രാവിനിക്കരയായ്.. പുലർവേള പോരുംവരെ…
ഇനി പൂമാരൻ നിൻ മിഴിയാടയാൽ
അരികില് കിളിയായി
കസവണി പൂവിരിയിൽ ചേർന്നിരുന്നാലോ
ഇടം വലം പൂമോടി പുന്നാരിക്കൂല്ലേ..
ആ മേലെ മേലെ.. വാനം മേലെ നീന്തി നീങ്ങൂല്ലേ….
പോരടി പോരടി നീ..
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ
നല്ല... കട്ടുറുമ്പാകാം…
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ..

ചെമ്പക ചെണ്ടേ ചന്ദന തുണ്ടേ
മിന്നടി പുന്നാരം…
തേന്മൊഴി ചുണ്ടേ മാന്മിഴി പെണ്ണേ
ചൊല്ലെടി കിന്നാരം (2)

തൊട്ടാലൊട്ടുല്ലേ മലർവള്ളിയാവൂല്ലേ
കണ്മുന നീട്ടി പുഞ്ചിരിചൂടി കുളിരലയായ് നീ.
മൊഞ്ചത്തി പെണ്ണേ..പെണ്ണേ
മൈലാഞ്ചി പെണ്ണേ ..ഹ പെണ്ണേ

തഴുകാനൊരാളുവരും പനിനീരുപോലുലയും
പുതു രോമാഞ്ചത്തിൻ വിരൽ മുനയാൽ
ഇതളുകൾ വിരിയും
ഇശലുകൾ തേന്മൊഴിയിൽ നീ.. മടിച്ചാലോ
സ്വയം മറന്നൊരുപോലെ കിന്നാരക്കൂല്ലേ
ആ താഴെ താഴെ.. താഴമ്പൂവിൽ തേൻകുടിക്കൂല്ലേ
പോരടി പോരടി നീ..
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ
നല്ല കട്ടുറുമ്പാകാം
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mailanchi

Additional Info

Year: 
2017

അനുബന്ധവർത്തമാനം