മദം പൊട്ടി ചിരിക്കുന്ന മാനം
മദം പൊട്ടിച്ചിരിക്കുന്ന മാനം
മനം പൊട്ടിക്കരയുന്ന ഭൂമി
ഇടയിൽപെട്ടിരതേടി പിടയുന്നു പ്രാണൻ
എവിടെയോ മറയുന്നു ദൈവം
(മദംപൊട്ടി... )
ഇത്തിരി തലചായ്ക്കാനീ മരുഭൂമിയിൽ
ഈന്തപ്പന നിഴലില്ല (2)
ഒട്ടുദൂരം പോകാൻ ചുമടൊന്നു താങ്ങുവാൻ
ഒട്ടകക്കൂട്ടവുമില്ല (2)
ഓ...ഓ..ഓ...
(മദം പൊട്ടി... )
കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത
കളിമരപ്പാവകൾ ഞങ്ങൾ (2)
കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങൾ ഞങ്ങൾ (2)
ആ..ആ...ആ..
(മദം പൊട്ടി... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madam potti chirikkunna manam
Additional Info
ഗാനശാഖ: