ചെല്ലച്ചെറുകിളിയേ
ആ....ആ...ആ...
ചെല്ലച്ചെറുകിളിയേ - എന്‍
ചിത്തിരപ്പൈങ്കിളിയേ
പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ
ചെല്ലച്ചെറുകിളിയേ - എന്‍
ചിത്തിരപ്പൈങ്കിളിയേ
വെണ്‍ചാമരങ്ങള്‍ വീശി
വെള്ളിമേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു
ചെല്ലച്ചെറുകിളിയേ - എന്‍
ചിത്തിരപ്പൈങ്കിളിയേ
മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ
ചെല്ലച്ചെറുകിളിയേ - എന്‍
ചിത്തിരപ്പൈങ്കിളിയേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chellacherukiliye
Additional Info
ഗാനശാഖ: