മാരകാകളി പാടിവരൂ

(M)മാര..കാകളി പാടിവരൂ...

(F)മാരിവില്ലൊളി ചൂടിവരൂ

(M)മയൂര നർത്തനമാടിവരൂ

(F)മലരണിക്കാറ്റേ മണിക്കാറ്റേ

(MF)(മാര. കാകളി)

 

(M)ഏത് ദേവന് ചൂടാൻ വിടർന്ന ഏഴിലംപാലപ്പൂക്കൾ(ഏത് )

(F)ഏത് മാരന് മുകരാനുണർന്നു എൻ കിനാവിൻ പുഷ്പങ്ങൾ....

(M)പറയൂ കാറ്റേ പൂങ്കാറ്റേ

(F)പനനീർ മണമുള്ള കുളിർകാറ്റേ

(MF)(മാര..കാകളി)

 

(M)സുന്ദരസന്ധ്യാരാഗം പോലെ

സിന്ദൂരമേഘം പോലെ (സുന്ദര)

(F)പ്രിയന്റെ ചുണ്ടിൽ തെളിയുവതെന്തേ പൂനിലാവോ പുഞ്ചിരിയോ..

(M)പറയൂ കുയിലേ പൂങ്കുയിലേ

(F)പഞ്ചമം പാടും തേൻകുയിലേ

 

(M)മാര.. കാകളി പാടിവരൂ...

(F)മാരിവില്ലൊളി ചൂടിവരൂ

(M)മയൂര നർത്തനമാടിവരൂ

(F)മലരണിക്കാറ്റേ മണിക്കാറ്റേ

(MF)(മാര..കാകളി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarakaakali paadivaroo

Additional Info

Year: 
1978
Lyrics Genre: 

അനുബന്ധവർത്തമാനം