കാമദേവന്റെ കളിച്ചെണ്ടോ
കാമദേവന്റെ കളിച്ചെണ്ടോ
കണ്മണീ നിന്‍ പൊന്‍ചുണ്ടോ
കാണുമ്പോള്‍ നൊമ്പരം
നുകരുമ്പോള്‍ മധുരം
ഞാനൊരു കളിപ്പമ്പരം
നിൻ കൈയ്യില്‍
ഞാനൊരു കളിപ്പമ്പരം
കാമദേവന്റെ കളിച്ചെണ്ടോ
കണ്മണീ നിന്‍ പൊന്‍ചുണ്ടോ
കാമദേവന്റെ കളിച്ചെണ്ടോ...
എഴുതിക്കറുപ്പിച്ച കണ്ണുകളില്‍
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു
കാമിനീ...
കാമിനി നിന്‍ തളിര്‍മേനിയില്‍
കരവല്ലി പുല്‍കിപ്പടര്‍ന്നു -എന്റെ
കരവല്ലി പുല്‍കിപ്പടര്‍ന്നു
കാമദേവന്റെ കളിച്ചെണ്ടോ
കണ്മണീ നിന്‍ പൊന്‍ചുണ്ടോ
കാമദേവന്റെ കളിച്ചെണ്ടോ...
അന്തിത്തുടുപ്പുള്ള കവിളുകളില്‍
ആശാകിരണങ്ങള്‍ തെളിഞ്ഞൂ
മല്‍സഖീ...
മൽസഖി നീയാം മണിവീണയില്‍
മദനരാഗങ്ങളുണര്‍ന്നു -മൃദു
മദനരാഗങ്ങളുണര്‍ന്നൂ
കാമദേവന്റെ കളിച്ചെണ്ടോ
കണ്മണീ നിന്‍ പൊന്‍ചുണ്ടോ
കാണുമ്പോള്‍ നൊമ്പരം
നുകരുമ്പോള്‍ മധുരം
ഞാനൊരു കളിപ്പമ്പരം
നിൻ കൈയ്യില്‍
ഞാനൊരു കളിപ്പമ്പരം
കാമദേവന്റെ കളിച്ചെണ്ടോ
കണ്മണീ നിന്‍ പൊന്‍ചുണ്ടോ
കാമദേവന്റെ കളിച്ചെണ്ടോ...