മനസ്സിനുള്ളിലെ മലർക്കുടങ്ങൾ

മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍
മറച്ചുവെച്ചൂ ഞാന്‍ - എന്റെ
കാമുകന്നൊരു മാല കോര്‍ക്കാന്‍
കരുതിവെച്ചൂ ഞാന്‍...
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍
ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ
ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍
എടുത്തുവെച്ചൂ ഞാൻ

കണ്മണീ നീ അരികില്‍ വന്നാല്‍
കരളിനുള്ളില്‍ കുളിര്
കൈവിരലുകളാല്‍ കവര്‍ന്നെടുക്കും
കവിളില്‍ മിന്നും തളിര്
കരളിനുള്ളില്‍ കുളിര് 
കവിളില്‍ മിന്നും തളിര്
ആഹാ ആഹാഹഹാ..
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍
ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ
ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍
എടുത്തുവെച്ചൂ ഞാൻ

തങ്കമേ നിന്‍ പൂത്തുലഞ്ഞ
താരുടല്‍ ഞാന്‍ തഴുകും
ഹൃദയമാകെ നിറഞ്ഞു വഴിയും
ലഹരിയില്‍ ഞാന്‍ മുഴുകും
താരുടല്‍ ഞാന്‍ തഴുകും
ലഹരിയില്‍ ഞാന്‍ മുഴുകും
ആഹാ ആഹാഹഹാ..

മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍
മറച്ചുവെച്ചൂ ഞാന്‍ - എന്റെ
കാമുകന്നൊരു മാല കോര്‍ക്കാന്‍
കരുതിവെച്ചൂ ഞാന്‍...
വിളഞ്ഞ സ്വപ്നം കരളിനുള്ളില്‍
ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ
ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍
എടുത്തുവെച്ചൂ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassinullile

Additional Info

Year: 
1978

അനുബന്ധവർത്തമാനം