മാമഴയിലെ പൂവെയിലിനെ
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ
പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
ഞെട്ടിട്ടും മൊട്ടിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
മുറ്റത്തെത്തൈമാവിൽ
തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാത്ത തൈമുല്ല
കാറ്റായ് ഞാൻ
കസ്തൂരിക്കാവോരം പൂക്കും (മഞ്ഞു മാമഴയിലെ..)
തൈമാസം കുങ്കുമപ്പൂവാസം വന്നെന്നെ
മാലേയം കൊണ്ടു മൂടും
താംബാലം ചന്ദനത്താംബൂലം തന്നെന്നെ
മാംഗല്യത്താലമാക്കും
പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
എഴുതാക്കണ്ണിൽ കനവേകാൻ മഷി തേയ്ക്കുന്നു പൂമാനം
ഒരു കുളിരോലക്കിളിയായ് ഞാൻ മാറാം (കുഞ്ഞുമാമഴയിലെ..)
വാർത്തിങ്കൾ ചന്ദനപ്പൂന്തെന്നൽ വന്നെന്നെ
നീഹാരം കൊണ്ടു മൂടും
പാൽത്തെന്നൽ മഞ്ഞണിപ്പൂന്തെന്നൽ കൊണ്ടെന്റെ
മാറോരം മഞ്ഞളാടും
പറയാത്ത പഴമൊഴിയായ് പതിയെ കൊലുസ്സിൻ മണികളാരും
കാണാതെക്കൊട്ടിപ്പാടാനൊരു കുളിരാവുന്നു കാർമേഘം
ഒരു കുറുവാലിക്കിളിയായ് ഞാൻ മാറാം (ചില്ലുമഴയിലെ..)
---------------------------------------------------------------------------