പ്രേമാർദ്ര സ്വപ്നങ്ങളെ

പ്രേമാർദ്ര സ്വപ്നങ്ങളെ
നിങ്ങൾ പാടാൻ മടിക്കുന്നതെന്തേ
വിട ചൊല്ലിയെങ്ങൊ മറഞ്ഞോ
മോഹ മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌
പാവം മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌(2)

എതൂഷ്മള സ്പർശം
വെറും പൂമൊട്ടു പൂവാക്കി
ആ ആ..
എതൂഷ്മള സ്പർശം
വെറും പൂമൊട്ടു പൂവാക്കി
പൂവിൽ വീണ്ടും തേനൂട്ടി
കാലത്തിൽ ക്രീഡാ മോഹം വിരിയിച്ച
ചാപല്ല്യ പൂവാക്കി
സാരഗീതകം കാതിലോതുവാൻ വന്ന
പൂന്തെന്നൽ അന്യനായി

പ്രേമാർദ്ര സ്വപ്നങ്ങളെ
നിങ്ങൾ പാടാൻ മടിക്കുന്നതെന്തേ
വിട ചൊല്ലിയെങ്ങൊ മറഞ്ഞോ
മോഹ മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌
പാവം മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌

ആരിരോ കേൾക്കാതെ
പാവം ആതിരേ നീ മയങ്ങി
ഉഹും ..ഉഹും ..
ആരിരോ കേൾക്കാതെ
പാവം ആതിരേ നീ മയങ്ങി
തിരുവാതിരേ നീ വിങ്ങി
കാലത്തിൻ ദീനാലാപം കേട്ടേതോർമ്മയിൽ
നീ വിതുമ്പീ..
പാഴ്ക്കിനാവിലെ പൂത്ത നീറ്റിലാരുടെ
കങ്കണം വീണുടഞ്ഞു

പ്രേമാർദ്ര സ്വപ്നങ്ങളെ
നിങ്ങൾ പാടാൻ മടിക്കുന്നതെന്തേ
വിട ചൊല്ലിയെങ്ങൊ മറഞ്ഞോ
മോഹ മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌
പാവം മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌

പ്രേമാർദ്ര സ്വപ്നങ്ങളെ
നിങ്ങൾ പാടാൻ മടിക്കുന്നതെന്തേ

വിട ചൊല്ലിയെങ്ങൊ മറഞ്ഞോ
മോഹ മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌
പാവം മണിക്ക്യ പൈങ്കിളിക്കുഞ്ഞ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
premardra swapnangale

Additional Info

Year: 
2004
Lyrics Genre: 

അനുബന്ധവർത്തമാനം