കാറ്റാടി കിളിയേ വാ വാ
ഹൈയ്യെ ഹൈയ്യെ ...ഹൈയ്യെ
കാറ്റാടി കിളിയേ വാ വാ
കൈനോക്കാൻ വാ
കൂത്താടിപ്പൂവിൻ കൈയ്യിൽ
കുറിമാനം താ..
ചിങ്കാര ചാന്തും ചിന്തും താ ചിന്ദൂരം താ
ചിറ്റാമ്പൽ ചേല ചുറ്റാൻ ചിറ്റോളം താ
ഹേ.. കാറ്റാടിക്കിളിയെ വാ (2)
ഇല്ലാമുല്ല പൂക്കും പോലെ
മെല്ലെ മെല്ലെ നീയെൻ നെഞ്ചിൽ
മിന്നാമിന്നി നിന്നോ പെണ്ണേ.. മഴക്കിനാവിൽ
എന്നും നിന്നെ മാറിൽ ചേർത്തും
എല്ലാമെല്ലാം കാതിൽ ചൊന്നും
പിന്നെപിന്നെ എന്നെ ഞാനും മറന്നു പോയി..
മണിമുത്ത് ചാറ്റുമീ കാട്ടിൽ
വിരൽ തൊട്ടു മീട്ടുമീ പാട്ടിൽ
കുരുക്കുത്തി കുഞ്ഞാറ്റപ്പെണ്ണിന്റെ കരളിൽ
കുട നിവർത്തണ പ്രേമം..
(ഹേ.. കാറ്റാടിക്കിളിയെ വാ)
പൊന്നും മിന്നും ആദ്യം തന്നു
പോന്നാടയ്ക്ക് പട്ടും തന്നു
തെക്കുന്നെന്റെ വേളിചെക്കൻ വിരുന്നുവന്നു
എട്ടും പൊട്ടും കാണാപ്പെണ്ണായി
തൊട്ടാവാടി മൈനപ്പെണ്ണായി
തപ്പും താളമേളം കൊട്ടി പറന്നു പോകാം
ഒരു കൈത പൂത്തതോ രാവിൽ
നിറതിങ്കൾ നീർത്തതോ വാനിൽ
മനസ്സിന്റെ മഞ്ചാടിക്കാടിന്റെ നടുവിൽ
മനം മയക്കണ മാരി..
(.. കാറ്റാടിക്കിളിയെ വാ)