പ്രേമോപഹാരം താഴമ്പൂവിൻ

പ്രേമോപഹാരം താഴമ്പൂവിൻ
മാറിലണിയും കാറ്റേ (2)
നിൻ വഴിത്താരയിലെൻ വർണ്ണക്കിനാവിന്റെ
ചന്ദനത്തേരുണ്ടോ..
പ്രേമോപഹാരം താഴമ്പൂവിൻ
മാറിലണിയും കാറ്റേ

മോഹം. കരളിൻ ചിരാതിന്റെ
മണിമച്ചിലാളുന്ന നാളം  (2)
മഞ്ഞണിരാവിലെ പെണ്‍കിളിപാട്ടിലൂറും
ഭാവം ഭാവം
പറയാതെ സൂക്ഷിച്ച മധുരക്കിനാവിലെ
കളഭം ചാർത്താമോ
സഖി നിൻ മനസ്സിൽ ചേർക്കാമോ
പ്രേമോപഹാരം താഴമ്പൂവിൻ
മാറിലണിയും കാറ്റേ..

പ്രേമം ആയിരമായിരം
ഓമൽക്കിനാക്കൾ തൻ മേളം (2)
ജന്മ ജന്മാന്തര ബന്ധങ്ങളെഴുതും
കാവ്യം.. കാവ്യം..
കരയാനാകിലും അല്ലാതാകിലും
ഹൃദയം തന്നൂ ഞാൻ..
നിനക്കെൻ ഹൃദയം തന്നൂ ഞാൻ

പ്രേമോപഹാരം താഴമ്പൂവിൻ
മാറിലണിയും കാറ്റേ..
നിൻ വഴിത്താരയിലെൻ വർണ്ണക്കിനാവിന്റെ
ചന്ദനത്തേരുണ്ടോ..
പ്രേമോപഹാരം താഴമ്പൂവിൻ
മാറിലണിയും കാറ്റേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
premopaharam thaazhampoovin

Additional Info

അനുബന്ധവർത്തമാനം