ലജ്ജാവതീ ലജ്ജാവതീ

ലജ്ജാവതീ ലജ്ജാവതീ ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞു (ലജ്ജാവതീ..) പുത്തൻകനവാൽ പൂജാരി മനസ്സിൽ പുഷ്പാർച്ചന തുടർന്നു (ലജ്ജാവതീ..) പുളകത്തിൻ പൂമുത്തു വാരിപ്പൊതിഞ്ഞു തളരുമെൻ തളിർമേനി ദാഹത്താലുലഞ്ഞു ആഹ്ലാദക്കടലിലെ മണിമുത്തേ - നിന്നെ ആലിംഗനത്തിൻ വല വീശി പിടിച്ചു ആലിംഗനത്തിൻ വല വീശി പിടിച്ചു (ലജ്ജാവതീ..) ചിരി കൊണ്ടു ഞാൻ നിന്റെ നാണം പൊതിഞ്ഞു ചിന്തയിൽ നാളെതൻ ചിത്രം വിരിഞ്ഞു ആനന്ദലഹരിയിൽ മയങ്ങിയോരെന്നെ നീ ആയിരം ചുംബനപ്പൂവെറിഞ്ഞുണർത്തി ആയിരം ചുംബനപ്പൂവെറിഞ്ഞുണർത്തി (ലജ്ജാവതീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lajjavathi

Additional Info

അനുബന്ധവർത്തമാനം