ഒരു സ്വപ്നത്തിൽ ഒരു രാജാവിൻ
ഒരു സ്വപ്നത്തില്‍ ഒരു രാജാവിന്‍
മണിയറ ഞാന്‍ കണ്ടൂ
മണിയറ ഞാന്‍ കണ്ടൂ
(ഒരു സ്വപ്നത്തില്‍..)
ആ മണിയറയില്‍
ആരാധകരുടെ പൂമാലകള്‍ കണ്ടൂ
കണ്ടൂ കണ്ടൂ കണ്ടൂ
ലാലാലാ...ലാലാലാലാല...
ഒരു ജമന്തിപ്പൂമാലയായ് ആ
ശയ്യയില് ഞാനൊളിച്ചൂ
രതികഥപറയും നീരാളക്കസവെന്റെ
സുഗന്ധത്തെ സ്വയം വരിച്ചു
പറയുവതെങ്ങിനെ ഞാന്‍
ആ പാതിരാവിന്‍ അതിശയങ്ങൾ
പറയുവതെങ്ങിനെ ഞാന്‍
ഞാന്‍ ഞാന്‍.. ആഹാഹഹാ..
(ഒരു സ്വപ്നത്തില്‍..)
ലാലാലാ...ലാലാലാലാല...
നാദമുണര്‍ന്നൊരു തംബുരുവായ്
ആ പുലരിയില്‍ ഞാന്‍ മടങ്ങീ
വരമധു ഉതിരും ശൃംഗാരക്കമ്പിയില്‍
രാഗങ്ങള്‍ നിറഞ്ഞു തിങ്ങീ
പാടുവതെങ്ങിനെ ഞാന്‍
ആ പൗര്‍ണ്ണമിതന്‍ വര്‍ണ്ണനകള്‍
പാടുവതെങ്ങിനെ ഞാന്‍
ഞാന്‍.. ഞാന്‍.. ആഹാഹഹാ..
(ഒരു സ്വപ്നത്തില്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru swapnathil Oru
Additional Info
ഗാനശാഖ: