പാതിരാനക്ഷത്രം കതകടച്ചു
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ
നിദ്രതൻ തേരേറാമോമലാളെ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
മകരനിലാവിന്റെ മാളികപ്പന്തലിൽ
മാരമഹോത്സവ യാമങ്ങളിൽ
അർദ്ധസുഷുപ്തിയിൽ നമ്മൾ വിടർത്തിടും
സ്വർഗ്ഗാനുഭൂതിതൻ പൂവിനങ്ങൾ
പൂക്കുന്നു വാരുന്ന കോമളാംഗീ
പൂവേറു കൊള്ളുന്ന കോമളൻ ഞാൻ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
കൗമാരകാലത്തിൽ കദളീവനങ്ങളിൽ
കാഞ്ചനം പൂക്കുന്ന സ്മൃതിപഥത്തിൽ
ഒത്തുചേർന്നങ്ങനെ നമ്മളലഞ്ഞീടും
ചിത്രരഥത്തിൽ പറന്നുയരും
തേരോട്ടാൻ പോരുന്ന തേരാളി ഞാൻ
തേരിലിരിക്കുന്ന രുക്മിണി നീ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ
നിദ്രതൻ തേരേറാമോമലാളെ
പാതിരാനക്ഷത്രം കതകടച്ചു
പാതവിളക്കുകൾ കണ്ണടച്ചു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paathira nakshathram
Additional Info
ഗാനശാഖ: