കുടുംബം ഒരു ദേവാലയം
കുടുംബം.... ഒരു ദേവാലയം...
കുടുംബം ഒരു ദേവാലയം അതിൽ
കുടുംബിനി ആരാധ്യതിരുവിഗ്രഹം ദീപാഞ്ജലി നിത്യപുഷ്പാഞ്ജലി അതിൽ നിരവദ്യസ്നേഹത്തിൻ താലപ്പൊലി (കുടുംബം...)
ആശംസകൾ മംഗളാശംസകൾ ഈ ആഘോഷത്തിരുനാളിൽ ആശിസ്സുകൾ... ആശംസകൾ... മംഗളാശംസകൾ...
വിശ്വാസമാണതിലെ നിറമാല സ്വർഗ്ഗവിശുദ്ധിയാണതിലെ നൈവേദ്യം ആത്മസമർപ്പണത്തിൻ തൃപ്രസാദം അതിൽ അനുരഞ്ജനം കൊണ്ടഭിഷേകം അനുരഞ്ജനം കൊണ്ടഭിഷേകം... ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ടി ആഘോഷത്തിരുനാളിലാശംസകൾ ആശംസകൾ...മംഗളാശംസകൾ...
കുടുംബം ഒരു ദേവാലയം...
കരളിലെ ക്ഷേത്രത്തിൽ സ്ത്രീസമൃദ്ധി കരകവിഞ്ഞൊഴുകുന്നൊരൈശ്വര്യം ആരുകണ്ടാലുമസൂയാവഹം അഭികാമ്യമാനന്ദപുളകോത്സവം
അഭികാമ്യമാനന്ദപുളകോത്സവം..
ഹാരങ്ങളാൽ ഹൃദയഹാരങ്ങളാൽ ഈ ആരാധ്യദമ്പതികൾക്കാശംസകൾ
ആശംസകൾ...മംഗളാശംസകൾ...
കുടുംബം ഒരു ദേവാലയം അതിൽ കുടുംബിനി ആരാധ്യതിരുവിഗ്രഹം ദീപാഞ്ജലി നിത്യപുഷ്പാഞ്ജലി അതിൽ നിരവദ്യസ്നേഹത്തിൻ താലപ്പൊലി..