അമ്പലത്തുളസിയുടെ പരിശുദ്ധി
അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ
ലക്ഷം വിളക്കുകള്‍ തെളിക്കേണം മഹാ-
ലക്ഷ്മിപോല്‍ നീയെന്റെ ജീവിതത്തില്‍
അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ
മോഹങ്ങളൊന്നൊന്നായ് പുഷ്പിക്കണം -നമ്മള്‍
ദേഹിയും ദേഹവുംപോലൊരുമിക്കണം
ശ്രുതിലയതാളങ്ങളൊത്തിണങ്ങി - നമ്മള്‍
സുഖദുഃഖം പരസ്പരം പങ്കിടണം
അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ
ശ്രീമംഗളങ്ങളോടെ വളര്‍ത്തേണം
അനുരാഗം വിടര്‍ത്തിയൊരീ തേജസ്സിനെ
ക്ഷേമങ്ങള്‍ ഈ ഗൃഹത്തില്‍ ഒഴുകേണം -മനം
ശാരദചന്ദ്രികപോല് തെളിയേണം - നമ്മില്
സ്വര്ഗ്ഗീയദാമ്പത്യം പുലരേണം
അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ
ലക്ഷം വിളക്കുകള്‍ തെളിക്കേണം മഹാ-
ലക്ഷ്മിപോല്‍ നീയെന്റെ ജീവിതത്തില്‍
അമ്പലത്തുളസിയുടെ പരിശുദ്ധി
ആത്മാവില്‍ ചൂടിയ മനസ്വിനീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ambalathulasiyude
Additional Info
Year:
1980
ഗാനശാഖ: