കൃഷ്ണശിലാതല ഹൃദയങ്ങളേ

കൃഷ്ണശിലാതല ഹൃദയങ്ങളേ 
കണ്ണീരിലലിയാത്ത കനിവേതുമില്ലാത്ത 
കാന്തോരാന്തര ശില്പങ്ങളേ (കൃഷ്ണ.. )
ഒരു ശപ്തനിമിഷത്തിൽ അറിയാതിവിടേയ്ക്ക് 
വഴിതെറ്റി വന്നൊരു മാലാഖ ഞാൻ 

ചിതയിൽ കയറിയ യൌവ്വനങ്ങൾ കാലം 
ചവുട്ടിക്കുഴച്ചിട്ട ജീവിതങ്ങൾ 
അറിയാത്ത കുറ്റത്തിൻ കുരിശേന്തും ഞങ്ങളിലെ 
നിരപരാധികളെ ആരറിയാൻ 
നിരപരാധികളേ..  ആരറിയാൻ 
(കൃഷ്ണശിലാതല....) 

കാമാസക്തരാം കഴുകന്മാർ -ചുറ്റും 
ചിറകടിച്ചാർത്തരികിൽ അണയുമ്പോൾ 
ഈ മഗ്ദലനയിലെ സ്വർഗ്ഗദേവതയ്ക്കൊരു 
ശാപമോക്ഷമേകുമേ യേശുദേവൻ 
ശാപമോക്ഷമേകുമേ യേശുദേവൻ 
(കൃഷ്ണശിലാതല....) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishnashilathala

Additional Info

Year: 
1980
Lyrics Genre: 

അനുബന്ധവർത്തമാനം