കരളിൻ വാതിലിൽ
Music:
Lyricist:
Singer:
Raaga:
Film/album:
കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ
വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍
വിടര്‍ന്നു ഞാനറിയാതെ
പാതിതകര്‍ന്നൊരു വീണാതന്തികള്‍
പാടിഞാനറിയാതെ
എന്നാത്മാവിന്‍ നന്ദനവനിയില്‍
നീയാം വര്‍ണ്ണവസന്തം
ആ....
മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി
മോഹന നര്‍ത്തനമാടി
കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ
നിഴലുകള്‍ തേങ്ങിയൊരെന്‍ ശ്രീകോവിലില്‍
നീല വിളക്കു തെളിഞ്ഞു
പൂജാമുറിയില്‍ പുഷ്പാഞ്ജലികള്‍
പുളകം വാരിയെറിഞ്ഞു
വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍
വിടര്‍ന്നു ഞാനറിയാതെ
പാതിതകര്‍ന്നൊരു വീണാതന്തികള്‍
പാടി ഞാനറിയാതെ
കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും
കാവ്യദേവകുമാരി
കണ്ണില്‍ നാണക്കതിരുകള്‍ ചൂടി
കടന്നിരിക്കൂ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karalin vaathilil
Additional Info
ഗാനശാഖ: