മുത്തേ നമ്മുടെ മുറ്റത്തും

മുത്തേ നമ്മുടെ മുറ്റത്തും 
മുത്തുക്കുടകളുയര്‍ന്നല്ലോ
ഓണം വന്നൂ - ഓണം വന്നൂ 
നമ്മുടെ വീട്ടിലും
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ
(മുത്തേ.. )

അച്ഛനയച്ചൊരു കുപ്പായം
ആയിരം പൂവുള്ള കുപ്പായം
അല്ലിപ്പൂമെയ്യണിയുമ്പം 
അമ്മയ്ക്കുള്ളില്‍ തിരുവോണം
അമ്മയ്ക്കുള്ളില്‍ തിരുവോണം
(മുത്തേ.. )

കടലിന്നക്കരെയാണേലും
കരളിലിരിപ്പുണ്ടെപ്പോഴും
എന്നും സ്വപ്നം കാണുന്നു
എന്നും കണ്ണുകള്‍ നനയുന്നു
എന്നും കണ്ണുകള്‍ നനയുന്നു
(മുത്തേ.. )

പനിനീര്‍വഴിയും നിന്മിഴിയില്‍
പതുങ്ങിനില്‍പ്പൂ നിന്നച്ഛന്‍
അമ്മയ്ക്കീ പൊന്മുഖമെന്നും
അച്ഛനെ നോക്കും കണ്ണാടി
അച്ഛനെ നോക്കും കണ്ണാടി
(മുത്തേ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthe nammude muttathum

Additional Info

അനുബന്ധവർത്തമാനം