പൂവായ് വിരിഞ്ഞതെല്ലാം

പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണിൽ കുരുത്തതെല്ലാം മലർ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നില നിൽക്കുമോ
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ

ജീവിതമിന്നൊരു ദുഃഖമരുഭൂവായ്
ജീവനൊരു പഞ്ചാഗ്നി ജ്വാലയായ് മാറി
മോഹങ്ങൾ തളിരിട്ട മുന്തിരിവള്ളി
ദാഹിച്ചുണങ്ങിയ പാഴ്‌ചില്ലയായ് മാറീ 
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ

പൂ ചൂടാൻ കൊതി കൊള്ളും നിന്റെ ശിരസ്സിൽ
ഈ ഭാരം താങ്ങി തളരും പെണ്ണേ
കരുണയ്ക്കായ് കൈ നീട്ടിക്കരയുന്നോ നീ
കനിവറ്റോർ സ്വന്തമാക്കി തീർത്തീ ലോകം

പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
മണ്ണിൽ കുരുത്തതെല്ലാം മലർ ചൂടുമോ
മനസ്സിന്റെ സ്വപ്നമെല്ലാം നില നിൽക്കുമോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovaay virinjathellaam

Additional Info

അനുബന്ധവർത്തമാനം