കനവിൽ വന്നെൻ
കനവില്‍ ....
കനവില്‍ വന്നെന്‍ കവിളിണ തഴുകിയ
കരതലമേതു സഖീ (2)
കണ്ണുതുറന്നപ്പോഴും കരളില്‍ -
പുളകം തിങ്ങി സഖീ (2)
(കനവില്‍ ...)
കാണാതകലെയിരുന്നവനെന്നെ
കരയിക്കുകയല്ലേ (2)
കണ്ണടയുമ്പോള്‍ വന്നവനെന്നെ
കളിയാക്കുകയല്ലേ - കളിയാക്കുകയല്ലേ
(കനവില്‍ ...)
കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥ കേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം
കാണാനുള്‍ക്കുതുകം - കാണാനുള്‍ക്കുതുകം
(കനവില്‍ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanavil vannen
Additional Info
ഗാനശാഖ: