കണ്ണു കൊണ്ട് നുള്ളി നീ

കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനെ പുഞ്ചിരിച്ചു പൂത്തുവോ പൂത്തിരി പോലെ കാത്തു കാത്തിരുന്നൊരാ നേരമെത്തവേ അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ

(കണ്ണു കൊണ്ട്)

കല്ലുകൊണ്ട തേൻ കടന്നൽ കൂടുപോലിതാ
നാലു പാടും മൂളിപ്പാറി മോഹമായിരം
മുല്ല പൂത്ത മുള്ളുവേലി നൂണ്ട് പോകവേ ഓമനിച്ചു വേദനിച്ചോരിഷ്ട്ടമായിതാ .
നിന്റെ നെറ്റിയിൽ വരാഞ്ഞോരാചന്ദനക്കുറി
എന്റെ ചിന്തയിൽ നിറഞ്ഞൊരാ ചന്ദ്രിക കുളിർ
ആ കവിൾ ചുവപ്പിലെന്റെ ഉമ്മ കൊള്ളവേ മഞ്ഞളിഞ്ഞപോലെ നീ ചുരുണ്ടു കൂടവേ
അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ...

അന്നു ഞാനറിഞ്ഞിടാത്ത സ്നേഹ സാന്ത്വനം
താനേ ഇന്നെൻ ഉള്ളിനുള്ളിൽ പെയ്തിറങ്ങവേ
കുഞ്ഞു വീടിൻ ചില്ലു വാതിൽ തൊട്ടുഴിഞ്ഞിടാൻ
ദൂരെ നിന്നും തെന്നലൊന്നു വന്നു ചേർന്നിതാ തോരാമാമഴയ്ക്ക് കീഴിൽ നാം ഒരു കുടയിൽ തമ്മിൽ മെയ്യുരുമ്മും നേരമെൻ കരൾ പിടഞ്ഞു
വാർമുടി ചുരുൾ നനയ്ക്കും തുള്ളി ഒന്നിലായി മിന്നി നിന്ന വെയിലാവാൻ കൊതിച്ചു പോയി ഞാൻ..

കണ്ണു കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനെ പുഞ്ചിരിച്ചു പൂത്തുവോ പൂത്തിരി പോലെ കാത്തു കാത്തിരുന്നൊരാ നേരമെത്തവേ അമ്പരന്നു ചുറ്റി ഞാൻ പമ്പരം പോലെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu kondu nulli nee