കാണാതെ നീ വന്നു

കാണാതെ നീ വന്നു - കാണാതെ നീ വന്നു
എൻ സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ
സിത്താറിനുള്ളിൽ പ്രേമഗീതങ്ങൾ
തുളുമ്പി നിൽക്കും ഇഴകളിൽ ദാഹം
കാണാതെ നീ വന്നു - കാണാതെ നീ വന്നു

രാഗിണിയായി ധന്യത പൂകി
മാനസമാകെയും പൂ ചൂടി
രാഗിണിയായി ധന്യത പൂകി
മാനസമാകെയും പൂ ചൂടി
രാഗങ്ങൾ തന്നു മുദ്ര കാട്ടിനിന്നു
രാഗങ്ങൾ തന്നു മുദ്ര കാട്ടിനിന്നു
നീയോ നാഥാ എന്നുയിരിൽ
നീയോ നാഥാ എന്നുയിരിൽ
(കാണാതെ നീ..)

രാധികയായി കണ്ണനു വേണ്ടി
നോവറിയാതെയും ഞാൻ പാടി
രാധികയായി കണ്ണനു വേണ്ടി
നോവറിയാതെയും ഞാൻ പാടി
മോഹങ്ങൾ വന്നു കണ്ണെറിഞ്ഞു നിന്നു
മോഹങ്ങൾ വന്നു കണ്ണെറിഞ്ഞു നിന്നു
നീയോ ദേവാ എന്നരികിൽ
നീയോ ദേവാ എന്നരികിൽ
(കാണാതെ നീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanathe nee vannoo