ഈറനുടുക്കും യുവതി
ഈറനുടുക്കും യുവതി ഈ
പുഴയോരത്തെ പ്രകൃതി
നിൻ തിരുമാറിൽ ഒളിപ്പിക്കുന്നു
എന്നിലെ മോഹങ്ങൾ
(ഈറനുടുക്കും..)
എത്ര വസന്തങ്ങൾ തന്നു നീ
എത്ര സുഗന്ധങ്ങൾ തന്നു
നീയണിയും നൂപുരധ്വനികൾ
എന്നിൽ നിറയുന്നു
ഞാൻ നിന്നെ അറിയുന്നു
(ഈറനുടുക്കും..)
ഏഴുനിറങ്ങളും ചാർത്തി നീ
എങ്ങും തേന്മഴ തൂവി
നീയൊരു പൂമലർ വിരിയിൽ
മെല്ലെ ഒന്നായ് മാറുന്നു
നാം തമ്മിൽ അലിയുന്നു
(ഈറനുടുക്കും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eeranudukkum yuvathi
Additional Info
Year:
1979
ഗാനശാഖ: