കരയാൻ പോലും കഴിയാതെ

കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ
കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ
താളം തെറ്റിയ നിന്നിൽ വീണ്ടും
താമരമലരുകൾ വിരിയുന്നോ
ഓർമ്മകൾ ഇതളായ്‌ ഉണരുന്നുവോ
കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ

നിന്റെ കിനാവിനു ചിറകുകളേകി
പണ്ടൊരു ദേവൻ വന്നു
നിന്റെ കിനാവിനു ചിറകുകളേകി
പണ്ടൊരു ദേവൻ വന്നു
കതിരും മലരും തന്നു
നീയതു വഴിയിൽ വലിച്ചെറിഞ്ഞോ
ഈ ചുഴിയില്‍ തനിയെ വീണോ - വീണോ
കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ

നിൻ നിറയൗവ്വന ഭംഗികൾ നോക്കി
പിന്നൊരു പഥികൻ വന്നു
നിൻ നിറയൗവ്വന ഭംഗികൾ നോക്കി
പിന്നൊരു പഥികൻ വന്നു
നിറവും മധുവും തേടി
നീയൊരു നിഴലിൻ പുറകെ പോയോ
ഈ ഇരുളില്‍ തനിയെ താണോ - താണോ

കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ
താളം തെറ്റിയ നിന്നിൽ വീണ്ടും
താമരമലരുകൾ വിരിയുന്നോ
ഓർമ്മകൾ ഇതളായ്‌ ഉണരുന്നുവോ
കരയാൻ പോലും കഴിയാതെ
കനലായ്‌ മാറിയ മനസ്സേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayaan polum kazhiyathe