ആലിംഗനത്തിൻ സുഖമാണു നീ
ആലിംഗനത്തിൻ സുഖമാണു നീ
ആദ്യചുംബന സ്മൃതിയാണു നീ
ആരോമലേ എന്റെ താരുണ്യസ്വപ്നങ്ങൾ
അറിയാതെ നേടിയ അമൃതാണു നീ
ആലിംഗനത്തിൻ സുഖമാണു നീ
ലജ്ജയിൽ നീ മൂടും വൽക്കലം പണ്ടൊരു
മുള്ളിൽ ഉടക്കിയത് കണ്ടു
കണ്ണിലെ ആഗ്നേയം കൊണ്ടു
ഞാനിന്നു ദുഷ്യന്തനായ് വന്നു
ആലിംഗനത്തിൻ സുഖമാണു നീ
യമുനയിൽ നീ തൂകും ചിലമ്പൊലി കേട്ടു
പണ്ടേ ഞാൻ പുളകം കൊണ്ടു
നിന്റെ തളിരാട കവർന്നു
ഞാനിന്നും കണ്ണനായ് നിൽപ്പൂ
ആലിംഗനത്തിൻ സുഖമാണു നീ
ആദ്യചുംബന സ്മൃതിയാണു നീ
ആരോമലേ എന്റെ താരുണ്യസ്വപ്നങ്ങൾ
അറിയാതെ നേടിയ അമൃതാണു നീ
ആലിംഗനത്തിൻ സുഖമാണു നീ
സുഖമാണു നീ സുഖമാണു നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalinganathin sukhamaanu nee
Additional Info
Year:
1979
ഗാനശാഖ: