കഥയെഴുതും കാലം
ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ആ.... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ വിരൽ തഴുകും നേരം സ്വരമണിയും വീണ വിരുന്നുവരും രാഗം വിടപറയും ശോകം ഹൃദയമേ.....ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ നെഞ്ചിൻ കൂട്ടിലെ ഓമൽശാരിക കാണാതന്ത്രികൾ മീട്ടി ഏഴാംസ്വർഗ്ഗമേ നിന്നെ തേടുമെൻ ദാഹം ഗാനമായ് മാറി സ്വരഗാനം അമൃതമഴ തൂകും എൻ കനവും പൂക്കും നവജീവനിൽ പരിതാപം മാറും എന്റെ ദാഹം തീരും തീരും കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ആ..... മൗനം തീർത്തിടും വാത്മീകങ്ങളിൽ ഇന്നും തപസ്സിലെൻ മോഹം നീളെ വിടരുമീ പൂക്കൾ ചൂടുമോ നാളെ മനസ്സിലും കാലം മലർമാസം വിലസി നിൽക്കുംപോലെ മനസ്സണിയുമെന്നും നിറമാലിക മധുമേഘം പെയ്തുവരും മണ്ണിൽ വീണ്ടും വീണ്ടും കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ വിരൽ തഴുകും നേരം സ്വരമണിയും വീണ വിരുന്നു വരും രാഗം വിടപറയും ശോകം ഹൃദയമേ.....ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ