മധുവാണീ ഘനവേണീ

ആ...
മധുവാണീ ഘനവേണീ
മധുവാണീ ഘനവേണീ
മണിവീണാ ഗാനവിമോഹിനി മോദിനി
മലര്‍മിഴി കതിര്‍മയി കളമൊഴി
മലര്‍മിഴി കതിര്‍മയി കളമൊഴി
മനസ്സിന്‍ ശ്രുതിലയലഹരിയില്‍
ഉണരൂ ദേവി
മധുവാണീ ഘനവേണീ

വിരിഞ്ഞ താമരമലരാം കരളില്‍
നിറഞ്ഞു നില്‍പൂ നീ
ശിഥിലമാനസ ശതങ്ങള്‍ തഴുകി
മധുരമേകൂ നീ
ആ...

കനിവിന്‍ കടലുകളേഴും -നിന്‍
കടമിഴികളില്‍ ഇളകുമ്പോള്‍
കനിവിന്‍ കടലുകളേഴും -നിന്‍
കടമിഴികളില്‍ ഇളകുമ്പോള്‍
പാഴ് മുളകള്‍ ആടും പാടും
പാഴ് ചെളിയില്‍ മുത്തുകള്‍ പൊടിയും
പുല്‍ത്താമര മൊട്ടുകള്‍ വിരിയും
മധുവാണീ ഘനവേണീ
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuvaani Khanaveni

Additional Info

Year: 
1989

അനുബന്ധവർത്തമാനം