ഹംസമേ നീ ദൂതുമായ്

ആ....
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ആഹാ ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ഹര്‍ഷവര്‍ഷ മേഘമോ
മുത്തണിഞ്ഞു നില്‍ക്കയായ്
മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍
മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ഹര്‍ഷവര്‍ഷ മേഘമോ
മുത്തണിഞ്ഞു നില്‍ക്കയായ്

കര്‍ണ്ണികാരം പൂക്കും ഈ വനിയില്‍ നിന്നെ ‌
കണ്‍കുളിരുവോളം ഞാന്‍ കാണും മുന്നേ പിരിയുന്നേരം എന്തിനോ
ചിരിയില്‍ ചില്ലു ചിന്തി നീ
ഉദയരാഗം മാഞ്ഞു പോയ്
ഹൃദയരാഗം തേങ്ങലായ്
തേങ്ങും പ്രിയഗാനം നീ എന്നും ഓര്‍ക്കുമോ
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍

വര്‍ണ്ണരാജി മങ്ങും ഈ വഴിയില്‍ നീളേ
കണ്ണുനീരില്‍ മായും കാല്‍പ്പാടുകളല്ലേ
നിഴലുകള്‍പോല്‍ എന്തിനോ ഇവിടെ
നമ്മള്‍ കണ്ടുപോയ്
കരയുവാന്‍ മാത്രം അല്ലയോ
കരളില്‍ മോഹം പിന്നെയും
ചേരാന്‍ വീണ്ടും അകലാന്‍
ഇനി എന്നു സംഗമം

ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ആഹാ ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍
ഹര്‍ഷവര്‍ഷ മേഘമോ
മുത്തണിഞ്ഞു നില്‍ക്കയായ്
മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍
മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍
ഹംസമേ നീ ദൂതുമായ്
വന്നതോ ഈ വേദിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hamsame nee doothumaay

Additional Info

Year: 
1989

അനുബന്ധവർത്തമാനം