കാലു മണ്ണിലുറയ്ക്കാത്ത കൗമാരം

കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരൻ
ജാലം കാട്ടി മയക്കുന്ന മലർമാസം
നീല നീല മിഴി രണ്ടും പൂങ്കിനാവിൻ താളത്തിൽ
പീലി നീർത്തി നൃത്തം ചെയ്യും കളിപ്രായം (കാലു...)

പൊട്ടിച്ചിരിയെത്തിനോക്കും തത്തമ്മച്ചുണ്ട്‌ ഇവൾ
എട്ടും പൊട്ടും തിരിയാത്ത കുട്ടത്തിപ്രാവ്‌
മൊട്ടു പൂവായ്‌ വിരിഞ്ഞില്ല മട്ടുമാറിക്കഴിഞ്ഞില്ല
തട്ടിമുട്ടിക്കളിക്കുന്നു വരിവണ്ട്‌ നെഞ്ചിൽ
മുട്ടി മുട്ടി വിളിക്കുന്നു തേൻ വണ്ട്‌ (കാലു...)

ഇഷ്ടമുള്ള കളിത്തോഴനു സമ്മാനം നൽകാൻ ചോപ്പു
പട്ടുറുമ്മാൽ തുന്നിയിന്നു കവിൾ രണ്ടും
തങ്കവർണ്ണനുണക്കുഴി തന്നിലൊരു പേരു മാത്രം
കുങ്കുമത്തിൽ കുറിച്ചിട്ടു ചെറു നാണം ഇതു
മംഗലപ്പൂമാരനുള്ള സമ്മാനം (കാലു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kaalu mannil

Additional Info

അനുബന്ധവർത്തമാനം