കൊക്കരക്കൊക്കര കോയിക്കുഞ്ഞേ
കൊക്കരക്കൊക്കര കോയിക്കുഞ്ഞേ
ചക്കരമാവിലെ തത്തപ്പെണ്ണേ
ഒച്ചവെക്കല്ലേ ഒച്ചവെക്കല്ലേ
കൊച്ചിളം ബീവിക്ക് കാതുകുത്ത് ഇന്ന്
കൊച്ചിളം ബീവിക്ക് കാതുകുത്ത്
അല്‍ഹം ദുലില്ലാ അല്‍ഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
തത്തകപിത്തക പിച്ചവച്ചു ഇന്ന്
താമരത്തുമ്പിയും കൂട്ടുകാരും
പിച്ചാപിച്ചാ നടന്നടുത്തെത്തി
പച്ചിലക്കാട്ടിലെ കൊച്ചു തെന്നല്‍
(കൊക്കരക്കൊക്കര..)
അല്‍ഹം ദുലില്ലാ അല്‍ഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
മുറ്റത്തെ കൊന്നക്ക് കാതിലെല്ലാം ഇന്ന്
പത്തരമാറ്റൊളി പൊന്നലുക്ക്
മാറത്ത് താലി മണിത്താലി പിന്നെ
മുത്തും പവിഴവും മുത്താക്ക്
(കൊക്കരക്കൊക്കര..)
അല്‍ഹം ദുലില്ലാ അല്‍ഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
നൊട്ടിനുണക്കാന്‍ കല്‍ക്കണ്ടം
വാരിചുറ്റും വിളമ്പും ചുണ്ടുകൊണ്ട്
മൂത്താപ്പാക്കൊരു മുത്തവും സന്തോഷ
കൂട്ടാത്താക്കൊരു മുത്തം കൊട്
(കൊക്കരക്കൊക്കര..)
അല്‍ഹം ദുലില്ലാ അല്‍ഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ