അലങ്കാരച്ചമയത്താൽ

അലങ്കാര ചമയത്താൽ ഒളി നിറച്ചേ
അലംകൃത പുതുനാരി മദി മദിച്ചേ
അഴകേറും മാരനെ അവൾ നിനച്ചേ
അറ കേറാൻ അവളിന്ന് കൊതി കൊതിച്ചേ
തന തന്ത താനാതന്ന താനാ താനിന്നനോ
തന താനന്ത തന്താനിന്നോ
തന തന്ത താനാതന്ന താനാ താനിന്നനോ
തന താനന്ത തന്താനിന്നോ......

താരുകൾ ചിലമ്പിനൊത്തവൾ നാണം കടിച്ചേ
താമരമിഴികളിൽ പരലുകൾ പിടച്ചേ (2)
മാരന്റെ മലർരഥമതിൽ വല്ലി കടിച്ചേ
അവൾ രസിച്ചേ അനുഭവിച്ചേ നല്ല ചിരിമഴപൊഴിച്ചേ...
കണ്ണിൽ കിനാവൊളിച്ചേ കണ്ണിൽ കിനാവൊളിച്ചേ

തന തന്ത താനാതന്ന താനാ താനിന്നനോ
തന താനന്ത തന്താനിന്നോ
തന തന്ത താനാതന്ന താനാ താനിന്നനോ
തന താനന്ത തന്താനിന്നോ

ആരംഭപുതുപ്പെണ്ണായ് മെത്ത വിരിച്ചേ
ആശിച്ച മാരനെ പിന്നവൾ തേടാൻ കൊതിച്ചേ (2)
ആനന്ദലഹരിയിലവൾ ആടിക്കളിച്ചേ
അവൾ രസിച്ചേ മനം കുളിച്ചേ പെണ്ണ് പൊട്ടിപ്പൊട്ടിച്ചിരിച്ചേ
പിന്നെ പൂമഴ പെയ്യിച്ചേ സ്വർഗ്ഗപ്പൂമഴ പെയ്യിച്ചേ

(അലങ്കാരചമയത്താൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alankarachamayathal

Additional Info

Year: 
1982

അനുബന്ധവർത്തമാനം