ജനുവരിയിലെ തേന്മഴ
(M)ജനുവരിയിലെ തേന്മഴ തൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ
നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകും മീദിനങ്ങൾ
മായല്ലേയെന്നു തോന്നി
നീയാകുമീ, തൂവാടിയിൽ
മോഹങ്ങൾ ഊയലാടി
ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ
ജനുവരിയിലെ തേന്മഴ തൊടും പൂവോ
ജനലഴികളിൾ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ
(F)നാളിതേ വാരി, കാലം പറഞ്ഞില്ലാ
ആരുമീ വിധം, കാര്യമൊഴിഞ്ഞീലാ
ഈ നിറങ്ങളും, വീഴുന്ന തൂമഞ്ഞും
നീ വരും വരെ, ഞാനൊന്നറിഞ്ഞീലാ
(M)മൂകമാമോർമ്മ തൻ കായലോരങ്ങളിൽ
(F)ഒരു കാലാടിപ്പാടിനീണം തൂകി നീ
(F)നാണം പെയ്ത വാനം ഈ പോലീ കണ്ണുകൾ
(F)മേഘദൂതുമായി വന്നു
കാണാനേറെ വൈകിയെൻ മനം
(M)ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ..
(F)ജനുവരിയിലെ തേന്മഴ തോടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ (ആ)
പൂനെറുകയിൽ രാമഴ വിരൽ പോലേ (ഓ)
എൻ വരികളിൽ ഞാൻ എഴുതിടും പേരോ
ആ..
(M)നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകും ഈ ദിനങ്ങൾ
മായല്ലേയെന്നു തോന്നി..
(F)നീയാകുമീ, തൂവാടിയിൽ
മോഹങ്ങൾ ഊയലാടി..
(M)ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ...
Additional Info
ഫ്ലൂട്ട് | |
ഗിറ്റാർ | |
സ്ട്രിംഗ്സ് |