എന്തിത്ര വൈകി നീ സന്ധ്യേ
എന്തിത്ര വൈകി നീ സന്ധ്യേ
മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാൻ
തൂവലുപേക്ഷിച്ചു പറന്നുപോമെന്റെയീ
തൂമണിപ്രാവിനെ താലോലിക്കാൻ [എന്തിത്ര ..]
ഒരു മൺവിളക്കായ് ഞാൻ
എരിഞ്ഞടങ്ങുന്നൊരീ ഇരുളിന്റെ ഇടനാഴിയിൽ (2)
വെറുതേ ഇരുന്നൊന്നു കരയുവാനറിയാതേ (2)
കടലുപോൽ നിന്നു ഞാൻ തിരയടിക്കേ
നിന്നെ തപസ്സിരിക്കേ എല്ലാം മറന്നിരിക്കേ [എന്തിത്ര ..]
ഒരു വെണ്ണിലാവായ് നീ
മറഞ്ഞുപോവുന്നൊരീ മനസ്സിന്റെ ജാലകത്തിൽ (2)
ഒരു വിരൽ മുട്ടുന്ന പ്രാർത്ഥനകേൾക്കുവാൻ (2)
നിഴലുപോൽ മെല്ലേ ഞാൻ കാത്തിരിക്കേ
നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ [എന്തിത്ര ..]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enthitra vaikinee
Additional Info
ഗാനശാഖ: