ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2)   [ഇനിയുമെൻ...]

പറയാതെ യാത്രപോയ്‌ മറയുന്ന പകലിന്റെ
ചിറകായ്‌ തളർന്നതും ദുഃഖം (2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്‌
ശക്തിയേകുന്നതും ദുഃഖം(2)   [ഇനിയുമെൻ...]

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം (2)
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം(2)  [ഇനിയുമെൻ...]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyumen paattile (M)

Additional Info