ഇനിയുമെൻ പാട്ടിലെ(F)
മ്........മ്........മ്........മ് ......
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന-
നിനവിന്റെ രാഗവും ദുഃഖം.....(2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ-
പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം....(2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന-
നിനവിന്റെ രാഗവും ദുഃഖം....
പറയാതെ യാത്രപോയ് മറയുന്ന-
പകലിന്റെ ചിറകായ് തളർന്നതും ദുഃഖം....(2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്-
ശക്തിയേകുന്നതും ദുഃഖം....(2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന-
നിനവിന്റെ രാഗവും ദുഃഖം....
ഇതൾവാടി വീഴുമെൻ മനസ്സിന്റെ-
പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം....
മ്........മ്........മ്........മ് ......
ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്ന്-
തിരിയായ് എരിഞ്ഞതും ദുഃഖം....(2)
ജന്മങ്ങളെല്ലാം ജനിയ്ക്കാൻ മരിയ്ക്കുവാൻ
ജാതകം തീർപ്പതും ദുഃഖം.........(2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന-
നിനവിന്റെ രാഗവും ദുഃഖം.....(2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ-
പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം....(2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന-
നിനവിന്റെ രാഗവും ദുഃഖം....