ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനെ കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം ഇത്
കോടമഞ്ഞിൽ കുളമ്പടിക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ  വേട്ടപ്പട്ടാളം ഇത്
നാട്ടുകാരെ നട്ടം തിരിക്കണ പട്ടണപ്പട്ടാളം (ഡിങ്കിരി...)

അകലെ നാടിന്റെയതിരു കാക്കണ
കരുത്തന്മാരുടെ പട്ടാളം
ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചിട്ട് കാഞ്ചി വലിക്കണ പട്ടാളം
വാക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലീകെട്ടണ പട്ടാളം
പാറിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (ഡിങ്കിരി...)

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു  പിടിക്കണ പട്ടാളം
ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (ഡിങ്കിരി...)

----------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dinkiri Dinkiri Dinkiri

Additional Info

അനുബന്ധവർത്തമാനം