അന്തിമാനത്താരോ

അന്തിമാനത്താരോ വയ്ക്കും ശരറാന്തൽ തിരിയാണേ....
കുലവാഴക്കാമ്പിൻ കൂമ്പാണേ.....ഹോയ്....
കെട്ടഴിഞ്ഞാൽ മുട്ടിൽ തട്ടും മുഴുനീളൻ മുടിയാണേ.....
കുടമുല്ലപ്പൂവിൻ ചിരിയാണേ......
എലിവാലൻ മീശവച്ചൊരു ചെക്കനും ചെറുപെണ്ണിനും
ഇനി ഒത്തുചേരണമെന്ന് ഞെരി ന്യായം.....(2)
ഏയ്....കണ്ണേ കാക്കപ്പൊന്നേ എൻ കാന്താരിപ്പെണ്ണേ...(2)

(അന്തിമാനത്താരോ...........ചിരിയാണേ....)

ഇടിവാൾപ്പടയിൽ ഒരു പടിയിൽ മുമ്പൻ...
ഇവനാളൊരു വമ്പൻ....കളരിച്ചുവടിൻ കച്ചമുറുക്കുന്നൂ.....
കരിമീൻ മിഴിയും കരിമഷിയും കൊണ്ടേ ഇവളാളെ മയയ്ക്കി
കരുതാക്കെണിയിൽ കുഞ്ഞെലിയെ വീഴ്ത്തി.....
കുഞ്ഞാമ്പൽ കുരുവിപ്പെണ്ണല്ലേ....കൂടാരക്കൂടില്ലേ.....
കൂമ്പാളക്കോടി പാവ് തന്നില്ലേ......(2)
അറവാതിൽ ചാരുമ്പോൾ.....നിഴൽനാളം ചായുമ്പോൾ.....
ആരാരും കൂടെപ്പോവല്ലേ......

(അന്തിമാനത്താരോ........ചിരിയാണേ....)

പുലരാപ്പുലരി പുതുമഴ കൊള്ളുമ്പോൾ....ഇവളീറനണിഞ്ഞൊരു... 
ചെന്താമരയായ് ചേല് വിടർത്തുമ്പോൾ.......
കുളിരാക്കുളിരിൽ കുളിരണ കുനുതൂവൽ -കിളിപോലിവനിവളെ
കുഞ്ഞോമനയായ് മാറിലമർത്തൂല്ലേ.....
ചെല്ലക്കുയിൽ പാടും ചേലാണേ...ചെമ്മാന ചാന്താണേ...
ചിങ്കാരച്ചെണ്ടിൻ ചുണ്ട് ചോക്കല്ലേ.....(2)
പട്ടുണ്ടെടി വായാടീ....വളയിട്ടൊരു പൂക്കാരീ.....
പായാരം ചൊല്ലിപ്പായല്ലേ........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthimaanatharo