ദേവവാഹിനീ തീരഭൂമിയിൽ

ആ....ആ....ആ......
ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ
ഇന്ദ്രജാല മഹേന്ദ്രജാല
ചന്ദ്രികാങ്കണത്തിൽ
നീ വരൂ സഖീ നീ വരൂ
നിൻ കിനാവിൻ മധു തരൂ 
ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ

പുളകപ്പുതുമലർ തോരണം ചാർത്തിയ
പുരുഷ വാഹനത്തിൽ 
ദേവകുമാരിയായ് നീയുയരുന്നെൻ
മായാമോഹവിയത്തിൽ
ഈ ആനന്ദ സുഗന്ധോന്മാദം
എന്നെ മന്മഥനാക്കി - നിന്നെ
രതിദേവിയാക്കി

കനകവസന്ത പൂമഴ പൊഴിയും
കല്പനതൻ പുളിനം 
സ്വപ്നശലാകകൾ പാറി നടക്കും 
സ്വർണ്ണരേഖാ നദീതീരം
ഈ മോഹാന്ധ വസന്തോന്മാദം
എന്നെ ദുഷ്യന്തനാക്കി - നിന്നെ
ശകുന്തളയാക്കി

ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ
ഇന്ദ്രജാല മഹേന്ദ്രജാല
ചന്ദ്രികാങ്കണത്തിൽ
നീ വരൂ സഖീ നീ വരൂ
നിൻ കിനാവിൻ മധു തരൂ 
ദേവവാഹിനീ തീരഭൂമിയിൽ
ദേവദാര പൂന്തണലിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Devavahini theerabhoomiyil

Additional Info

അനുബന്ധവർത്തമാനം