പൊൻവെയിൽ മണിക്കച്ച
Music:
Lyricist:
Singer:
Raaga:
Film/album:
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു
സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
ചെന്തളിർ മെയ്യിൽ താരനഖമമർന്നു
രാജീവനയനന്റെ രതിവീണയാകുവാൻ
രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
കാഞ്ചന നൂപുരങ്ങൾ അഴിച്ചുവെച്ചു
കാളിന്ദി പൂനിലാവിൽ മയക്കമായി
കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Ponveyil manikkacha
Additional Info
ഗാനശാഖ: