ഉദയസൂര്യൻ നമ്മെയുറക്കുന്നു

ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ
രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ 
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ 
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍
വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന്‍..)

ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം
വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം 
രജനിവന്നുയര്‍ത്തുന്ന കൂടാരം 
രജനിവന്നുയര്‍ത്തുന്ന കൂടാരം
പൂകിയണിയുന്നു നമ്മളീ മുഖംമൂടി
പൂകിയണിയുന്നു നമ്മളീ മുഖംമൂടി (ഉദയസൂര്യന്‍..)

കളിയരങ്ങില്‍ കാണും കാമിനിമാരുടെ
കവിളില്‍ പുരട്ടിയ കാഷ്മീരം 
കാണുന്നോര്‍ക്കതു രാഗസിന്ദൂരം
കാണുന്നോര്‍ക്കതു രാഗസിന്ദൂരം
കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം - സ്വന്തം
കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം (ഉദയസൂര്യന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Udayasooryan namme

Additional Info

അനുബന്ധവർത്തമാനം