മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ

മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ
കഞ്ജബാണൻ കളിയാടും സരസ്സിൽ
കഞ്ചുകമില്ലാതെ കാഞ്ചനമില്ലാതെ
ഇന്ദുലേഖ ജലകേളിക്കിറങ്ങി
ഇവളിറങ്ങി (മഞ്ഞണിഞ്ഞ...)

കണ്ണുകൾ പൊത്തുവിൻ കണ്ണുകൾ പൊത്തുവിൻ
വെൺമേഘക്കുന്നിലെ താരകളേ (2)
നീരാട്ടുകഴിയുമ്പോൾ
നീന്തി നീന്തി തളരുമ്പോൾ
നീല നിചോളമെടുത്തു ധരിച്ചോട്ടെ
ഇവൾ ധരിച്ചോട്ടേ (മഞ്ഞണിഞ്ഞ..)

ആലിന്റെ കൊമ്പിലീ ആടകൾ തൂക്കുവാൻ
പാതിരാകാമുകനോടിയെത്തും (2)
പാരാകെ പ്രേമത്തിൻ
പാൽക്കടലായ്‌ തീരുമ്പോൾ
പാർവ്വണശശികല അടുത്തു ചെല്ലും
മെല്ലെ അടുത്തു ചെല്ലും (മഞ്ഞണിഞ്ഞ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manjaninja madhumaasa nabhassil

Additional Info

Year: 
1972
Lyrics Genre: 

അനുബന്ധവർത്തമാനം